Real Time Kerala
Kerala Breaking News

കൂര്‍ക്കംവലി കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? എങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി

[ad_1]

കൂര്‍ക്കംവലി കാരണം ബുദ്ധിമുട്ട് നേരിടുന്നവരാണോ നിങ്ങൾ. പതിവായി കൂര്‍ക്കം വലിക്കുന്നവരാണെങ്കില്‍ ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ എന്ന പ്രശ്നമാകും അവർക്ക്. അതിനാൽ ഒരു ഡോക്ടറെ കണ്ട് ഉചിതമായ നിര്‍ദേശങ്ങള്‍ തേടുന്നത് നല്ലതാണ്. എന്നാൽ, കൂര്‍ക്കംവലിക്കുന്ന ശീലത്തില്‍ നിന്ന് രക്ഷ നേടാൻ ചില ലളിതമായ പ്രയോഗങ്ങളുണ്ട്. അത് അറിയാം.

ഉറങ്ങാൻ കിടക്കുമ്പോൾ വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. ശരീരത്തില്‍ ജലാംശം കുറയുന്നത് കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. അതുകൊണ്ട് തന്നെ ദിവസവും ആവശ്യമായിട്ടുള്ളയത്രയും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അതുപോലെ തല ഉയര്‍ത്തിവച്ച്‌ ഉറങ്ങുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കാം.

READ ALSO: പതിറ്റാണ്ടുകൾ പിന്നിട്ട സേവനം! ഒടുവിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തി ഒമേഗിൾ, വിവരങ്ങൾ പങ്കുവെച്ച് സിഇഒ

രാത്രിയില്‍ വളരെയധികം ഭക്ഷണം കഴിക്കുന്നതും, ഉറങ്ങുന്നതിന് അല്‍പം മുമ്പ് മാത്രം കഴിക്കുന്നതുമെല്ലാം കൂര്‍ക്കംവലി കൂട്ടാം. അതിനാല്‍ കിടക്കാൻ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് തന്നെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കൂ. കൂടാതെ കിടക്കുന്നതിനു മുൻപ് മദ്യപിക്കുന്നതും പുകവലിക്കുന്നതും കൂര്‍ക്കംവലി വര്‍ധിപ്പിക്കാം.



[ad_2]

Post ad 1
You might also like