Real Time Kerala
Kerala Breaking News

ദമ്പതികൾ താമസിച്ച വാടകവീട്ടിൽ എക്സൈസ് പരിശോധന: എംഡിഎംഎയുമായി യുവതി പിടിയിൽ

[ad_1]

കാസർഗോഡ്: കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് റംസൂണയെ എക്സൈസ് പിടികൂടിയത്. 9.021 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

കാസർഗോഡ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യും സ്ക്വാഡ് ഓഫീസ് പാർട്ടിയും ചേർന്നാണ് ഇവരെ പിടികൂടിയത്. റംസൂണയ്ക്കെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായി എ്ക്സൈസ് അറിയിച്ചു.

സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ, ഷിജിത്ത്. വി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ. എം വി, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി എ, സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിഷി പി എസ്, എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ ഹോസ്ദുർഗ്ഗ് വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.



[ad_2]

Post ad 1
You might also like