Real Time Kerala
Kerala Breaking News

കോട്ടയത്ത് ആള്‍താമസം ഇല്ലാത്ത വീടിന്റെ മേല്‍ക്കൂര പൊളിച്ച്‌ മോഷണം, ദമ്പതികൾ അറസ്റ്റില്‍

കോട്ടയം കുറവിലങ്ങാട് വീടിന്റെ ഓട് പൊളിച്ച്‌ വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്ബൂശ്ശേരി കോളനി ഭാഗത്ത് പാറയില്‍ വീട്ടില്‍ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആള്‍താമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച്‌ അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

 

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്‌.ഓ നോബിള്‍, എസ്.ഐ സുമിത, സി.പി.ഓ മാരായ സിജാസ് ഇബ്രാഹിം, പ്രവീണ്‍കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനാർദ്ദനൻ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Post ad 1
You might also like