Real Time Kerala
Kerala Breaking News

മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ആലപ്പുഴ: മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ തന്റെ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്.

വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പില്‍നിന്നാണ് വിഡിയോ വന്നതെന്നും വിദേശത്തുള്ള വ്യക്തിയുടെ ഭാര്യയാണ് വിഡിയോ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയതെന്നും മീനു സജീവ് പരാതിയില്‍ പറയുന്നു.

 

ആലപ്പുഴ എസ്‌ പിക്കാണ് മീനു പരാതി നല്‍കിയത്. അശ്ലീല വിഡിയോ തന്റെ വാട്സാപ്പില്‍ വള്ളിക്കുന്നം സ്വദേശി അയച്ചതായും മീനു പറയുന്നു. വള്ളിക്കുന്നം പൊലീസിലാണ് മീനു ആദ്യം പരാതി നല്‍കിയത്. എന്നിട്ടും സൈബറിടങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

 

”എന്റെ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വിഡിയോ ആണ് വിദേശത്തുനിന്ന് എന്റെ വാട്സാപ്പില്‍ വന്നത്. എനിക്കു നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്. അതുകൊണ്ടാണു പരസ്യമായി രംഗത്തുവന്നത്. സൈബറിടങ്ങളില്‍ സ്ത്രീകള്‍ ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതിന്റെ പിന്നില്‍‌ രാഷ്ട്രീയ ലക്ഷ്യമോ മറ്റോ ഉണ്ടോയെന്നു പൊലീസ് അന്വേഷിച്ച്‌ കണ്ടുപിടിക്കേണ്ടതാണ്” – മീനു സജീവ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

Post ad 1
You might also like