[ad_1]

ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഗതാഗ്ഗത മാർഗങ്ങളിൽ ഒന്നാണ് റെയിൽവേ. അതുകൊണ്ടുതന്നെ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് വളരെ നല്ലതാണ്. റെയിൽവേ സ്റ്റേഷനിൽ ചായ, കാപ്പി, ഭക്ഷണം, കുപ്പിവെള്ളം, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, പത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ വിൽക്കുന്ന ഒരു കട തുറക്കുന്നത് സ്ഥിര വരുമാനം ഉറപ്പുവരുത്താൻ സഹായിക്കും. സാധാരണയായി റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോറുകൾ തുറക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ടെൻഡറുകൾ ക്ഷണിക്കാറുണ്ട്. ഇവയെ കുറിച്ച് കൂടുതൽ അറിയാം.
ഐആർസിടിസിയുടെ പോർട്ടലിൽ ടെൻഡറുകളുടെ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ അറിയാനാകും. നിങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്ന സ്റ്റോറിന്റെ തരം അനുസരിച്ച് ടെൻഡർ പൂരിപ്പിക്കാവുന്നതാണ്. ഷോപ്പിന്റെ സ്ഥാനവും വലുപ്പവും അനുസരിച്ച് റെയിൽവേയ്ക്ക് നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. ഇവ 30,000 രൂപ മുതൽ 40,000 രൂപ വരെയാകാനാണ് സാധ്യത. റെയിൽവേയുടെ അതത് സോണൽ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകുമ്പോൾ വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകൾ ഉണ്ടായിരിക്കണം. അപേക്ഷ കൃത്യമായി റെയിൽവേ വിശകലനം ചെയ്ത ശേഷമാണ് ടെൻഡർ അനുവദിക്കുക. ടെൻഡർ ലഭിച്ചശേഷം, റെയിൽവേ പ്ലാറ്റ്ഫോമിൽ ഷോപ്പ് തുറന്ന് ബിസിനസ് നടത്താവുന്നതാണ്. റെയിൽവേ സ്റ്റേഷനിൽ ഇത്തരത്തിലുള്ള സ്റ്റോറുകൾ പ്രവർത്തിപ്പിക്കാനുള്ള പരമാവധി കാലാവധി 5 വർഷമാണ്.
[ad_2]
