Real Time Kerala
Kerala Breaking News

അഹമ്മദാബാദിലേക്ക് ഒഴുകിയെത്തി ക്രിക്കറ്റ് പ്രേമികൾ! വ്യോമയാന മേഖല നേടിയത് കോടികളുടെ നേട്ടം

[ad_1]

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരത്തോടനുബന്ധിച്ച് കോടികളുടെ നേട്ടമുണ്ടാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. ഇക്കുറി ഇന്ത്യയ്ക്ക് കപ്പടിക്കാൻ കഴിഞ്ഞില്ലെങ്കിലും, കോളടിച്ചത് വ്യോമയാന മേഖലയ്ക്ക് തന്നെയാണ്. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തലേദിവസമായ ശനിയാഴ്ച ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.6 ലക്ഷമായാണ് ഉയർന്നിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഉത്സവ സീസണിൽ വിമാനക്കമ്പനികൾ നിരക്കുകൾ ഉയർത്തിയിരുന്നെങ്കിലും, പ്രതീക്ഷിച്ച ലാഭം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ലോകകപ്പ് ഫൈനലിലൂടെയാണ് ഈ കുറവ് നികത്തിയത്.

ശനിയാഴ്ച ആഭ്യന്തര യാത്രക്കാരുടെ എണ്ണം റെക്കോർഡുകൾ ഭേദിച്ചാണ് കുതിച്ചത്. മുംബൈ വിമാനത്താവളത്തിൽ മാത്രം കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 1.61 ലക്ഷം യാത്രക്കാർ സഞ്ചരിച്ചിട്ടുണ്ട്. ഉത്സവ സീസൺ കഴിഞ്ഞതോടെ റിട്ടേൺ ട്രാഫിക് കൂടിയതും, ലോകകപ്പ് ക്രിക്കറ്റ് കാണാൻ ആളുകൾ എത്തിയതുമാണ് ശനിയാഴ്ച ആഭ്യന്തര വിമാനയാത്ര വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. രാജ്യത്തിന്റെ പല വിമാനത്താവളങ്ങളിൽ നിന്നും ശനിയാഴ്ച നിരവധി പേരാണ് അഹമ്മദാബാദിലേക്ക് യാത്ര ചെയ്തത്.



[ad_2]

Post ad 1
You might also like