Real Time Kerala
Kerala Breaking News

എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല: ഗണേഷ് കുമാർ

[ad_1]

സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അനുചിതമായി പെരുമാറിയെന്നാരോപിച്ച് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക കേസ് ഫയൽ ചെയ്യുകയും ചെയ്തു. അതിന്റെ തുടർ നടപടികൾ കോടതി വഴി ഉണ്ടാകും.

സംഭവം വിവാദമായതോടെ സുരേഷ് ഗോപിയെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, സുരേഷ് ​ഗോപിയുടെ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് പറയുകയാണ് ഇപ്പോൾ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ​ഗണേഷ് കുമാർ. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷെ ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ​ഗണേഷ് കുമാർ പറയുന്നത്. എഡിറ്റോറിയൽ ലൈവിനോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

‘എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ…. പക്ഷെ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോയെന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതിൽ കൂടുതൽ മാന്യമായി പെരുമാറാൻ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ച് മാറ്റി. ആ കുട്ടിക്ക് വേണമെങ്കിൽ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു.

പക്ഷെ ആ കുട്ടി വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആദ്യം കൈ വെച്ചപ്പോൾ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ തന്നെ സുരേഷ് ​ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ​ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ എല്ലാവരും നമ്മളെക്കാൾ ചെറിയവരും നമ്മുടെ മുമ്പിൽ പിള്ളേരുമൊന്നുമല്ല. ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ​ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ല’, ഗണേഷ് കുമാർ പറഞ്ഞു.



[ad_2]

Post ad 1
You might also like