Real Time Kerala
Kerala Breaking News

അമൃതയുമായി പിരിഞ്ഞോ, ഗോപി സുന്ദറിനൊപ്പമുള്ള ഹൂഡി ധരിച്ച യുവതിയാരാണ്? സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച

[ad_1]

ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയതിനു പിന്നാലെ ഗോപി സുന്ദറിന് നേരെ സൈബർ ആക്രമണം ഉയർന്നിരുന്നു. എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന രീതിയിലാണ്. ഇത്തരം ചോദ്യങ്ങൾക്ക് കുറിക്കു കൊള്ളുന്ന മറുപടികള്‍ ഗോപി നല്‍കാറുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപി സുന്ദര്‍ സ്വിറ്റ്സര്‍ലാന്റില്‍ നിന്നും പങ്കുവച്ചൊരു ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഗോപി സുന്ദറിനൊപ്പം ഒരു യുവതിയെയും ഫോട്ടോയില്‍ കാണാം. ചിത്രത്തിലെ യുവതി ഹൂഡി ധരിച്ചിരിക്കുന്നതിനാല്‍ മുഖവും വ്യക്തമല്ല. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ യുവതി ആരെന്ന് ചോദ്യവുമായി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു ഒപ്പം ട്രോളുകളും.

read also: നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍: അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം മോഹൻലാൽ

മയോനി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ടാഗ് ചെയ്തിട്ടുണ്ട് ഗോപി സുന്ദര്‍. ഈ പ്രൊഫൈലില്‍ കയറുമ്പോള്‍ പ്രിയ നായര്‍ എന്നാണ് പേര് കാണിച്ചിരിക്കുന്നത്. അക്കൗണ്ടില്‍ ഗോപി സുന്ദറിന്റെ ഫോട്ടോകളും കാണാം. അടുത്തിടെ ആയി ഗോപി സുന്ദര്‍ മിക്ക പോസ്റ്റുകളിലും മയോനിയെ ടാഗ് ചെയ്യാറുണ്ട്. ഇതിനു പിന്നാലെ അമൃത എവിടെ എന്ന അനേഷണമാണ് പലരും നടത്തുന്നത്.



[ad_2]

Post ad 1
You might also like