Real Time Kerala
Kerala Breaking News

കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചു: ഇതൊരു തുടക്കമെന്ന് എം വി ഗോവിന്ദൻ

[ad_1]

തിരുവനന്തപുരം: കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.നാടിന്റെ സമാനതകളില്ലാത്ത നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളീയത്തിന്റെ അവിസ്മരണീയമായ ഒരദ്ധ്യായത്തിന് സമാപനമായിരിക്കുന്നു. കേരളത്തിന്റെ കരുത്തും ഐക്യവും ബദൽ വികസനക്കുതിപ്പും അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹോത്സവമായി കേരളീയം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ഒന്നടങ്കം കേരളീയത്തിൽ അണനിരന്നു. ഓരോ ദിവസവും വേദികൾ നിറഞ്ഞുകവിഞ്ഞു. ഇതൊരു തുടക്കമാണ്. വരുംകാലത്ത് കേരളം ലോകത്തിന് കാത്തുവച്ചിരിക്കുന്ന മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ വിളംബരമായി കേരളീയം മാറിയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.



[ad_2]

Post ad 1
You might also like