Real Time Kerala
Kerala Breaking News

സ്‌റ്റൈപ്പൻഡ് വർധിപ്പിക്കണം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ പണിമുടക്ക്

[ad_1]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടർമാരുടെ പണിമുടക്ക്. പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്റ്‌ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.

Read Also: രാജസ്ഥാനിൽ ഒരിക്കല്‍ കൂടി കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കും: അമിത് ഷാ

സ്‌റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പി ജി ഡോക്ടർമാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണി മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്‌ക്കരിക്കും.

റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും.

Read Also: പിഎം കിസാൻ സമ്മാൻ യോജന: മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

[ad_2]

Post ad 1
You might also like