Real Time Kerala
Kerala Breaking News

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

[ad_1]

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാന്‍ ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെ രാജ്ഭവന്‍ ആണ് ഗവര്‍ണറുടെ ആശംസാ സന്ദേശം പുറത്തുവിട്ടത്.

‘ജനമനസ്സുകളില്‍ ആഘോഷത്തിന്റെ ആനന്ദം പകരാനും വര്‍ദ്ധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ. എല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു’ എന്നായിരുന്നു ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ അറിയിച്ചത്.

അതേസമയം, ദീപാവലിയുടെ പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്ത് വന്നു.
നിശബ്ദ മേഖലകളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുത്. നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.

 

 



[ad_2]

Post ad 1
You might also like