Real Time Kerala
Kerala Breaking News

ദീപാവലിക്ക് മാത്രമല്ല, ഹോളിയ്ക്കും സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യും: യോഗി ആദിത്യനാഥ്

[ad_1]

ദീപാവലിക്ക് പുറമേ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഹോളിയോടനുബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി പ്രാധാന്‍മന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം അര്‍ഹരായ 1.75 കോടി കുടുംബങ്ങള്‍ക്കുള്ള സൗജന്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. 2,312 കോടി രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

2022 -ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ലോക് കല്യാണ്‍ സങ്കല്‍പ് പത്രയിലെ മറ്റൊരു പ്രഖ്യാപനം കൂടി യാഥാര്‍ത്ഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2014-ന് മുന്‍പ് ഗ്യാസ് കണക്ഷന്‍ പോലും ജനങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. ഇനി കണക്ഷന്‍ കിട്ടിയാല്‍ സിലിണ്ടറിനായി നീണ്ട വരി നില്‍ക്കണമായിരുന്നു. പല സന്ദര്‍ഭങ്ങളിലും ഇതിനെതിരെ ലാത്തിച്ചാര്‍ജ് നടത്താന്‍ പോലും പോലീസ് നിര്‍ബന്ധിതരായിട്ടുണ്ട്. പുക ശ്വസിച്ച്‌ സ്ത്രീകള്‍ക്ക് നിരവധി അസുഖങ്ങള്‍ വരെ വന്നു.

എന്നാല്‍ ഇതിനുള്ള പരിഹാരം കണ്ടെത്താൻ സര്‍ക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ ഉജ്ജ്വല യോജന പദ്ധതി പ്രകാരം രാജ്യത്തെ ഗ്യാസ് ക്ഷാമം പരിഹരിക്കാനായെന്നും ഏകദേശം 9.60 കുടുംബങ്ങള്‍ക്ക് സൗജന്യമായി ആദ്യത്തെ ഗ്യാസ് കണക്ഷന്‍ ലഭിച്ചെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. യോഗി ആദിത്യനാഥ് ഭരണത്തിലേറിയതിന് ശേഷം നിരവധി ജനപ്രിയ പദ്ധതികളും വികസനങ്ങളുമാണ് ഉത്തർപ്രദേശിൽ നടത്തുന്നതെന്ന് ബിജെപി പറഞ്ഞു.



[ad_2]

Post ad 1
You might also like