Real Time Kerala
Kerala Breaking News

4 മക്കൾക്ക് വിഷം കൊടുത്ത് അച്ഛൻ: 3 പേർക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

[ad_1]

ചണ്ഡീഗഢ്: ഹരിയാനയിൽ സ്വന്തം മക്കൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കാബൂൾപൂർ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനിൽ കുമാർ ആണ് തന്‍റെ 4 മക്കൾക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് പ്രതി തന്റെ വീട്ടിൽ വച്ച് നാല് മക്കൾക്കും വിഷം നൽകിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 10-ഉം 7-ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളും ഒരു വയസ്സുള്ള മകനും ചികിത്സയിലിരിക്കെ മരിച്ചു. എട്ട് വയസ്സുകാരിയായ മകൾ റോഹ്തക്കിലെ പിജിഐഎംഎസിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വിഷം കൊടുക്കാനുള്ള കാരണം വ്യക്തമല്ല.

പ്രതി ഒളിവിലാണെന്നും ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

[ad_2]

Post ad 1
You might also like