Real Time Kerala
Kerala Breaking News

തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ഏറെ വെല്ലുവിളി നിറഞ്ഞതെന്ന് ഉത്തരകാശി കളക്ടർ

[ad_1]

ഉത്തരകാശി: നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സിൽക്യാരയിലെ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി ജില്ലാ കളക്ടർ അഭിഷേക് റൂഹേല പറഞ്ഞു. രക്ഷാദൗത്യത്തിൽ തായ്‌ലൻഡിലെ വിദഗ്ധ സംഘത്തിൻ്റെ ഉപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഊർജ്ജമായി തുടരുന്നു. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. തൊഴിലാളികളെ പരമാവധി വേഗത്തിൽ പുറത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷാദൗത്യത്തിന് ബദൽ സംവിധാനങ്ങൾ തേടിയിരുന്നതായും അദ്ദേഹം പറഞ്ഞു.



[ad_2]

Post ad 1
You might also like