Real Time Kerala
Kerala Breaking News

ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

[ad_1]

കോഡെര്‍മ: ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം വന്‍ ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇത് വേര്‍തിരിച്ചെടുക്കാന്‍ വിദേശ കമ്പനികളുടെ സഹായം തേടാമെന്നാണ് കരുതുന്നത്. കശ്മീരിന് പിന്നാലെ ജാര്‍ഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. ഈ കണ്ടുപിടിത്തത്തോടെ ഓര്‍ഗാനിക് ഊര്‍ജം കുറയ്ക്കുന്നതിനുള്ള സുപ്രധാന ആയുധം ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്.

റോക്കറ്റ് ഇന്ധനം പോലെയുള്ള ബഹിരാകാശ വ്യവസായത്തിലും ലിഥിയം ഉപയോഗിക്കുന്നു. കോഡെര്‍മയിലെ മൈക്ക ബെല്‍റ്റില്‍ ലിഥിയം പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് വിവരം.



[ad_2]

Post ad 1
You might also like