Real Time Kerala
Kerala Breaking News

എയർ ഇന്ത്യയ്ക്കെതിരായ ഭീഷണി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു

[ad_1]

ഡൽഹി: എയർ ഇന്ത്യയ്ക്കെതിരായി വീഡിയോയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഖാലിസ്ഥാൻ ഭീകരനുമായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും നവംബർ 19 ന് വിമാനത്താവളം അടച്ചിടുമെന്നും പറഞ്ഞ് പന്നൂൻ നവംബർ നാലിന് ഒരു വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരുന്നു.

നവംബർ 19 ന് എയർ ഇന്ത്യ എയർലൈൻസിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നായിരുന്നു ഭീഷണി. ക്രിമിനൽ ഗൂഢാലോചന , മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അന്വേഷണ ഏജൻസി പന്നൂനെതിരെ കേസെടുത്തിരിക്കുന്നതെന്ന് എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കി.



[ad_2]

Post ad 1
You might also like