Real Time Kerala
Kerala Breaking News

ബജറ്റിലൊതുങ്ങും പോകോ സി65! ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു

[ad_1]

ബജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോൺ തിരയുന്നവർക്കായി പുതിയൊരു ഓപ്ഷൻ കൂടി അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോ. ഇത്തവണ കമ്പനിയുടെ സി സീരീസിൽ ഉൾപ്പെടുത്തിയ പോകോ സി65 സ്മാർട്ട്ഫോണാണ് പുതുതായി വിപണിയിൽ അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഹാൻഡ്സെറ്റ് നവംബർ ആറിന് ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. നിലവിൽ, സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. എങ്കിലും, പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

പോകോ സി65 സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ നൽകാൻ സാധ്യതയുണ്ട്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ് കരുത്ത് പകരുക. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു സവിശേഷത. ഇത് കൂടാതെ, ഫോണിൽ മറ്റ് രണ്ട് ക്യാമറകൾ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. 5000 എംഎഎച്ച് ആയിരിക്കും ബാറ്ററി ലൈഫ്. പോകോ സി65 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് ഏകദേശം 9,500 രൂപയും, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് ഏകദേശം 10,000 രൂപയും വില പ്രതീക്ഷിക്കാവുന്നതാണ്.

Also Read: യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

[ad_2]

Post ad 1
You might also like