Real Time Kerala
Kerala Breaking News

വൺപ്ലസ് 11 സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ആമസോണിലെ ഈ ഓഫർ അറിയാതെ പോകരുതേ…

[ad_1]

ഓരോ ദിവസവും സ്മാർട്ട്ഫോണുകൾക്ക് വ്യത്യസ്ത തരത്തിലുള്ള ഓഫറുകൾ ലഭ്യമാക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഇത്തവണ വൺപ്ലസ് ആരാധകർക്കായി വൺപ്ലസ് 11 സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആകർഷകമായ ഡിസൈനിൽ എത്തിയ ഈ സ്മാർട്ട്ഫോണിന് ചുരുങ്ങിയ കാലയളവുകൊണ്ട് വിപണിയിൽ വലിയ രീതിയിലുള്ള തരംഗം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ആമസോൺ നൽകുന്ന പ്രത്യേക കിഴിവിന് പുറമേ, ബാങ്ക് ഓഫറുകളും വൺപ്ലസ് 11 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. മറ്റ് വൺപ്ലസ് ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ ഇല്ലാതിരിക്കുന്ന അവസരത്തിലാണ്, ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസിന് ആകർഷകമായ കിഴിവുകൾ ലഭിക്കുന്നത്. ഓഫറിനെക്കുറിച്ച് പരിചയപ്പെടാം.

വൺപ്ലസ് 11 സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുമ്പോൾ 56,999 രൂപയായിരുന്നു വില. എന്നാൽ, ആമസോണിൽ ഇപ്പോൾ 4,000 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്. ആമസോണിൽ ഫോൺ സെർച്ച് ചെയ്യുമ്പോൾ, പെട്ടെന്ന് കിഴിവ് കാണണമെന്നില്ല. എന്നാൽ, തൊട്ടുതാഴെയുള്ള 4,000 രൂപ കിഴിവ് ലഭിക്കാനുള്ള പ്രത്യേക കൂപ്പൺ കാണാനാകും. ഇതിൽ ക്ലിക്ക് ചെയ്താണ് 4,000 രൂപയുടെ ഡിസ്കൗണ്ട് നേടാൻ സാധിക്കുക. ഇതോടെ, ഈ ഹാൻഡ്സെറ്റിന്റെ വില 52,998 രൂപയായി കുറയും. അതേസമയം, ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 2,250 രൂപയുടെ അധിക ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്യുന്നതോടെ വൺപ്ലസ് 11 സ്മാർട്ട്ഫോണിന്റെ വില 50,748 രൂപയായി കുറയും.



[ad_2]

Post ad 1
You might also like